Smartwear
ഇനി സ്മാര്‍ട്ട്‌ wear തരംഗം !

എല്ലാ ട്രെണ്ടുകളും ഇനി സ്മാര്‍ട്ട്‌ വാച്ചുകള്‍ക്ക് വഴിമാറും!

വെറും സിമ്പിള്‍ ആയി പറഞ്ഞാല്‍ Wearables are clothing and accessories incorporating computer and advanced electronic technologies. എന്ന് വച്ചാല്‍, നിങ്ങള്‍ എല്ലാ ദിവസവും വൈകിട്ട് നടക്കാന്‍ ഇറങ്ങുമ്പോള്‍ കയ്യില്‍ കെട്ടുന്ന activity tracker പോലത്തെ ഉപകരണങ്ങള്‍!

ഇനി ലോകം കീഴ്പെടുത്താന്‍ പോകുന്ന ഈ Wearables എല്ലാവരുടെയും നിത്യ ജീവിതത്തിലെ അഭിവാജ്യ ഘടകമായി ഉടന്‍ തന്നെ മാറും.

2009 ല്‍ സോണി എറിക്ക്സണ്‍ നടത്തിയ ഒരു പബ്ലിക്‌ കോണ്ടെസ്റ്റില്‍ ഫോണ്‍ കാള്‍ വരുമ്പോള്‍ ലൈറ്റ് കത്തുന്ന ഒരു കോക്ക്ടൈല്‍ ഡ്രെസ് ഡിസൈന്‍ ചെയ്ത ആള്‍ സമ്മാനം നേടിയപ്പോള്‍ ഈ ട്രെണ്ടിനു ജീവന്‍ വച്ചു എന്ന് വേണമെങ്കില്‍ കരുതാം. 2010 ല്‍ ഗൂഗിള്‍ അവരുടെ optical head-mounted display Google Glass ന്‍റെ പ്രോടോടൈപ്പ് പ്രദര്‍ശിപ്പിച്ചതു Wearables ഡിസൈന്‍ന്‍റെ മറ്റൊരു നാഴികക്കലായി പരിഗണിക്കപെടുന്നു.

Crowd funding ലൂടെ Pebble launch ചെയ്ത Pebble വാച്ച് മറ്റൊരു കുതിച്ചുചാട്ടം തന്നെയായിരുന്നു. Smartwatch എന്ന ഒരു പുതിയ lifestyle gadget അന്ന് പിറവിയെടുത്തു. Motorola യുടെ MOTO 360 android smartwatch ഉം Apple ന്‍റെ Apple വാച്ചും സ്റ്റൈലിന്റെയും convenience ന്‍റെയും പുതിയ മാനങ്ങള്‍ തന്നെ തുറന്നു.

ഇന്ന് werables ഒരു സ്റ്റാറ്റസ് symbol ആയി മാറിയിരിക്കുന്നു. ഒരിക്കല്‍ ക്രെഡിറ്റ്‌ കാര്‍ഡും മൊബൈല്‍ ഫോണും മാത്രം നല്‍കിയിരുന്ന ഒരു elite സ്റ്റാറ്റസ് ഫീലിംഗ്! Wearables സിമ്പിള്‍ ആണ്, പവര്‍ഫുള്ളുമാണ്!